തിരുവനന്തപുരം: കമ്മ്യൂണിസ്റ് പാർട്ടിയേയും, ഇടതു മുന്നണിയേയും ദുബായിലെ ബാര്‍ ഡാന്‍സറായ യുവതിയുടെ മൊഴി പ്രതിരോധത്തിലാക്കുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി മുംബൈയിലെത്തി അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. യുവതി പറഞ്ഞു.
വിനോദിനി മുംബൈയിലെത്തിയിരുന്നതായി യുവതിയുടെ ബന്ധുക്കളും വ്യക്തമാക്കുന്നുണ്ട്. മകന് ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെക്കുറിച്ച് കോടിയേരിക്ക് അറിവുണ്ടായിരുന്നുവെന്നാണ് ഇപ്പോഴത്തെ മൊഴികളില്‍ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ യുവതിയുടെ കുടുംബം അഞ്ച് കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഈ തുക നല്കാന് തയ്യാറാകാതെ വന്നതോടെയാണ് ഇവര്‍ പോലീസിനെ സമീപിച്ചതെന്നും പറയുന്നു. സംഭവം അറിഞ്ഞിട്ടും കോടിയേരി ഇത് ഒളിപ്പിച്ചുവെച്ചുവെന്നാണ് പുതിയ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. അങ്ങനെ വന്നാല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതിന് കോടിയേരി ഉത്തരം പറയേണ്ടി വരും.
Post Your Comments