KeralaLatest News

മുഖ്യമന്ത്രിയും കോടിയേരിയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസ് അന്വേഷണം വ്യാപകമായിരിക്കേയാണ് കൂടിക്കാഴ്ച നടന്നത്.സിപിഎം നേതൃത്വ യോഗങ്ങൾ അൽപ്പസമയത്തിനകം തുടങ്ങും.

അതിനിടെ, പീഡനക്കേസ് പരാതിയിൽ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തില്‍ മുംബൈ പോലീസ്. നിലവില്‍ ഒളിവിലുള്ള ബിനോയ് രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടായണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. വിവര ശേഖരണത്തിനായി കേരളത്തിലുള്ള സംഘം ശനിയാഴ്ചയും പരിശോധന തുടരും. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ പോലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂ. അതേസമയം, ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മുംബൈ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button