സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ ആശ്വാസ ജയം നേടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ടു നിന്ന ആവേശപ്പോരിൽ 11 റൺസിനാണ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയ 224 റൺസ് മറികടക്കാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞില്ല. ഇന്ത്യയുടെ ബൗളിംഗ് കരുത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ 49.5 ഓവറിൽ 213 റൺസിന് പുറത്തായി.
So close, yet so far!
Afghanistan come painfully close to their first #CWC19 win but fall short by 11 runs. A professional bowling display seals the deal for India! #INDvAFG | #TeamIndia | #AfghanAtalan pic.twitter.com/Pw58ZCDrMa
— ICC Cricket World Cup (@cricketworldcup) June 22, 2019
അവസാന ഓവറിലെ മുഹമ്മദ് ഷമ്മിയുടെ ഹാട്രിക് ഇന്ത്യയെ ജയത്തിലെത്തിച്ചു. ഷമ്മിക്കൊപ്പം ബുംറ, ചഹാൽ,ഹർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതം എറിഞ്ഞിട്ടു. ഈ ജയത്തോടെ 9തു പോയിന്റുമായി പട്ടികയിലെ മൂന്നാം സ്ഥാനം ഇന്ത്യ സ്വന്തമാക്കി. കളിച്ച ആറു മത്സരങ്ങളിലും തോറ്റ് അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്.
Afghanistan are now out of contention for the #CWC19 semi-finals. pic.twitter.com/YtTE32vPfW
— ICC Cricket World Cup (@cricketworldcup) June 22, 2019
Post Your Comments