Latest NewsIndia

ബഡ്‌ജറ്റിന് മുൻപ് ഹല്‍വ സെറിമണി നടത്തി ധനമന്ത്രാലയം

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ബഡ്‌ജറ്റ് അവതരണത്തിന് മുൻപ് ഹല്‍വ സെറിമണി നടത്തി ധനമന്ത്രാലയം. കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെയും സഹമന്ത്രി അനുരാഗ്‌ താക്കൂറിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. ബഡ്‌ജറ്റ്‌ രേഖകളുടെ അച്ചടി ആരംഭിക്കുന്നതിന് മുൻപാണ് ചടങ്ങ് നടത്തുന്നത്. കേന്ദ്രബ‌ഡ്ജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ എല്ലാ ബഡ്ജറ്റിന് മുൻപും ഹല്‍വ ഉണ്ടാക്കി ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നല്‍കാറുള്ളത്‌.

ഹൽവ സെറിമണിക്ക് ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊഴികെ മറ്റാര്‍ക്കും വീട്ടിലേക്ക്‌ പോകാനോ കുടുംബാംഗങ്ങളോട്‌ പോലും ഫോണില്‍ സംസാരിക്കാനോ അനുമതിയുണ്ടാകില്ല. മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും ബഡ്‌ജറ്റുമായി ബന്ധപ്പെട്ട ജോലികളിലാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button