Latest NewsKeralaNattuvartha

പണം നല്‍കിയില്ലെന്നാരോപിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

കായംകുളം: പണം നല്‍കിയില്ലെന്നാരോപിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കായംകുളം പുല്ലുകുളങ്ങര എന്‍ആര്‍പിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് പൂര്‍വ്വവിദ്യാര്‍ത്ഥികൾ ക്രൂരമായി മർദ്ദിച്ചത്. അഭിജിത്ത്, അനന്തു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.

ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യമടക്കം നൽകിയ പരാതിയിൽ പ്രതികൾക്കെതിരെ കായംകുളം പോലീസ് കേസ് എടുത്തു. മർദ്ദിച്ചവർ എസ്എഫ്ഐ പ്രവർത്തകരാണെന്ന്‍ പരാതയിൽ പറയുന്നു. എന്നാൽ പ്രതികൾ എസ്എഫ്ഐ അനുഭാവികൾ മാത്രമാണെന്നാണ് എസ്എഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വം നല്‍കിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button