
കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷക്കായുള്ള അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍). ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലാണ് അവസരം. 417 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സെപ്റ്റംബര്‍ എട്ടിനായിരിക്കും പരീക്ഷ. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷ കേന്ദ്രങ്ങളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കാം : upsconline.nic.in
അവസാന തീയതി – ജൂലായ് 8
Post Your Comments