ന്യൂയോര്‍ക്ക്: ബാറ്ററി പൊട്ടിത്തെറിക്കുമെന്ന ഭീതിയിൽ ലാപ്ടോപ്പുകള് പിന്‍വലിക്കുന്നു. ആപ്പിള്‍ 15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്ടോപ്പുകളാണ് കമ്പനി പിൻവലിക്കുന്നത്. 2015 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍ വിറ്റുപോയ ലാപ്പുകളാണ് തിരിച്ചുവിളിക്കുന്നത്.
ഇത്തരം ലാപ്പുകളുടെ ബാറ്ററി അമിതമായി ചൂടായി പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. മാക് ബുക്ക് പ്രോ റെറ്റിന ഡിസ്പ്ലേയിലുളള ലാപ്ടോപുകളിലെ ബാറ്ററിയിലാണ് പ്രശ്നം.ലാപുകളുടെ സീരിയല്‍ നമ്പര്‍ പരിശോധിച്ച് സര്‍വീസും ബാറ്ററിയും ആപ്പിള്‍ സ്റ്റോറുകള്‍ വഴി സൗജന്യമായി നല്‍കുമെന്ന് കമ്പനി അറിയിച്ചു.
Post Your Comments