ലഖ്നൗ: സ്ഥിതിവിവരക്കണക്കുകള്‍ കുറ്റകൃത്യ നിയന്ത്രണത്തിനുള്ള മാനദണ്ഡമല്ലെന്നും ജനങ്ങളുടെ വിശ്വാസമാണ് യഥാര്‍ത്ഥ മാനദണ്ഡമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അത് നമ്മള്‍ തെളിയിച്ചുകൊടുക്കേണ്ടതുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. പൊതുജനവിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നതിന്, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോട് കര്‍ശനമായും ഫലപ്രദമായും ഇടപെടണം. ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
ആഭ്യന്തര വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം സംസ്ഥാനത്തെ സമീപകാല കുറ്റകൃത്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. ജില്ലകളില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എസ്പി / എസ്എസ്പിമാര്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ല. അവരെ തലസ്ഥാനത്ത് നിന്ന് അറിയിച്ചാല്‍ അവര്‍ സ്ഥലത്തെത്തും. ഇത്തരത്തിലുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥന്‍മാരെ ഓര്‍മ്മിപ്പിച്ചു.
താന്‍ തന്നെ ഡിവിഷണല്‍ അവലോകനം നടത്താന്‍ പോകുകയാണെന്നും എന്തെങ്കിലും പരാതി ലഭിച്ചാല്‍ സംഭവസ്ഥലത്ത് തന്നെ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞ്. അത് ഉദാഹരണമാക്കി വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം ഉദ്യോഗസ്ഥന്‍മാരെ ഉപദേശിച്ചു. ഡിഎം, എസ്പി / എസ്എസ്പി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടും കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പട്രോളിംഗില്‍ കാണുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
ക്രമസമാധാനം സംബന്ധിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ആഭ്യന്തരവകുപ്പിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നതാണെന്ന ശക്തമായ നിരീക്ഷണവും യോഗി ആദിത്യനാഥ് മുന്നോട്ട് വച്ചു. അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കാന്‍ ഒരു അന്തരീക്ഷം കെട്ടിപ്പടുക്കണം. ഇതിനായി വകുപ്പ് മേധാവി തന്റെ ഉത്തരവാദിത്തവും ഒപ്പം ടീമിന്റെ ഉത്തരവാദിത്തവും തീരുമാനിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എല്ലാ ആഴ്ചയും ക്രമസമാധാന സ്ഥിതി അവലോകനം ചെയ്യണമെന്നും ഒരു കുറ്റവാളിയും കൈവിട്ടുപോകാന്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു.
Post Your Comments