തിരുവനന്തപുരം: സിപിഎം ഭരണം പ്രവാസി വ്യവസായി സാജനെ ഇല്ലാതാക്കിയതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ശ്രീധരൻപിള്ള വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ആന്തൂരിലെ പ്രവാസി മലയാളിയുടെ ആത്മഹത്യക്ക് പിന്നിൽ എന്ന് വരുത്തിത്തീർക്കാനുള്ള സിപിഎമ്മിന്റെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാർട്ടി ഗ്രാമമായ ആന്തൂരിൽ ഒരില അനങ്ങണമെങ്കിൽ പോലും സിപിഎം തീരുമാനിക്കേണ്ട സ്ഥിതിയാണ്.
ഇങ്ങനൊരു സാഹചര്യത്തിൽ ഒരു ഉദ്യോഗസ്ഥൻ പോലും പാർട്ടിയുടെ നിലപാടിനു വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല. നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കൈകഴുകാനും കണ്ണിൽ പൊടിയിടാനുമാണ് സിപിഎം ശ്രമിക്കുന്നത്. സാജന് നീതി ലഭിക്കണം. ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം. അതൊക്കെ നടക്കണമെങ്കിൽ ആദ്യം അവസാനിക്കേണ്ടത് പാർട്ടി ഏകാധിപത്യമാണ്. ശ്രീധരൻപിള്ള പറഞ്ഞു.
Post Your Comments