ന്യൂഡൽഹി : ശബരിമല വിഷയവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ ലോകസഭയിൽ അവതരിപ്പിച്ചു. എൻ കെ പ്രേമചന്ദ്രൻ ആണ് ശബരിമല ശ്രീധര്‍മശാസ്ക്ഷ്രേത്ര ബില്‍’ എന്ന പേരില്‍ ബിൽ അവതരിപ്പിച്ചത്. സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സാഹചര്യം ശബരിമലയില്‍ തുടരണമെന്ന് ബില്ലില്‍ ആവശ്യപ്പെടുന്നു. 17ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. ഈ മാസം 25ആം തീയതിയുള്ള നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുന്ന ഈ ബില്‍ നറുക്കെടുക്കുകയാണെങ്കില്‍ ജൂലായ് 12ന് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും.
അതോടൊപ്പം തന്നെ ഭക്തന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം വേണമെന്നും അയ്യപ്പ ഭക്തന്മാരെയും പ്രത്യേക വിഭാഗമായി കാണണമെന്നും ലോകസഭയിലെ ശൂന്യവേളയിൽ ബി.ജെ.പി എം.പി മീനാക്ഷി ലേഖി പറഞ്ഞു.
Post Your Comments