![](/wp-content/uploads/2019/06/rahul-mobile.jpg)
ന്യൂഡൽഹി : രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ മൊബൈലിൽ കുത്തിയും , സെൽഫികളെടുത്തും സമയം കളയുകയായിരുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ ഏറെ വിവാദമായിരുന്നു . എന്നാൽ രാഹുൽ വെറുതെ ഫോണിൽ കുത്തി കളിക്കുകയായിരുന്നില്ലെന്ന വിശദീകരണവുമായി ഇപ്പോൾ കോൺഗ്രസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇരു സഭകളുടെയും സംയുക്ത യോഗത്തിനിടെ രാഹുൽ ഫോൺ ഉപയോഗിച്ചത് ചില കടുപ്പമേറിയ വാക്കുകളുടെ അർത്ഥം കണ്ടുപിടിക്കാനായിരുന്നുവെന്നാണ് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ വ്യക്തമാക്കിയത് .
‘രാഹുലിന്റെ ഭാഗത്ത് ഒരു ബഹുമാനക്കുറവും ഉണ്ടായിട്ടില്ല . അദ്ദേഹം ആവശ്യമുള്ളതെല്ലാം കേൾക്കുന്നുണ്ടായിരുന്നു . ചില ചോദ്യങ്ങളുണ്ടായിരുന്നു . ചില വാക്കുകൾ അദ്ദേഹം കേട്ടില്ല . ചില കടുപ്പമേറിയ ഹിന്ദി വാക്കുകൾക്ക് അർത്ഥം അറിയേണ്ടതുണ്ടായിരുന്നു ‘ ആനന്ദ് ശർമ്മ പറഞ്ഞു .രാഷ്ട്രപതിയുടെ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ പകുതിയിലധികം നേരം മൊബൈല്‍ ഫോണില്‍ കുത്തിയും ഫോട്ടോകളെടുത്തും അമ്മയോട് സംസാരിച്ചുമാണ് രാഹുല്‍ ചെലവഴിച്ചത്.
പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്ന് പറഞ്ഞ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പലപ്പോഴും പാര്‍ലമെന്റില്‍ കരഘോഷം മുഴങ്ങിയെങ്കിലും അതിലൊന്നും രാഹുല്‍ ശ്രദ്ധിച്ചതേയില്ല. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ നേട്ടങ്ങളെക്കുറിച്ച് രാഷ്ട്രപതി പറഞ്ഞപ്പോഴും രാഹുല്‍ ശ്രദ്ധിച്ചതേയില്ല.ഇതിന് ശേഷമാണ് സോണിയാ ഗാന്ധി രൂക്ഷഭാവത്തില്‍ രാഹുലിനെ നോക്കിയത്.
Post Your Comments