![sabarimala](/wp-content/uploads/2019/03/sabarimala-5.jpg)
ന്യൂഡല്‍ഹി: ശബരിമല വിഷയം ലോക്‌സഭയില്‍ ചര്‍ച്ചയാക്കി ബിജെപി എം.പി. ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം വേണമെന്ന് ബിജെപിയുടെ ന്യൂഡല്‍ഹിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം മീനാക്ഷി ലേഖി ലോക്‌സഭയില്‍ ഉന്നയിച്ചു. ശൂന്യവേളയിലാണ് എംപി ഇക്കാര്യം ഉന്നയിച്ചത്.
അയ്യപ്പ ഭക്തമാരെ പ്രത്യേക വിഭാഗമായി കാണണം. ഭക്തന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി നിയമ നിര്‍മ്മാണം വേണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.
അതേസമയം ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരില്‍് എന്‍കെ പ്രേമചന്ദ്രന്‍ എംപി സ്വകാര്യ ബില്‍ അവതരിപ്പിച്ചു. 17-ാമത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.
Post Your Comments