കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് അന്തരിച്ച എംഎല്‍എ പി.ബി അബ്ദുറസാഖിനെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപി നേതാവ് കെ സുരേന്ദ്രന് കോടതി അനുവാദം നല്‍കി. സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചതോടെ പാല അടക്കമുള്ള മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കാതിരുന്നതിനാലാണ് പി.ബി അബ്ദുറസാഖ് മരിച്ച് ആറുമാസമായിട്ടും ഇവിടെ തെരഞ്ഞെടുപ്പ് നടക്കാതിരുന്നത്.
അതേസമയം കേസിന്റെ ആവശ്യത്തിനായി ചെലവായ 42,000 രൂപ കെ. സുരേന്ദ്രന്‍ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. വോട്ടിങ്ങ് യന്ത്രങ്ങള്‍ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തേക്ക് തിരികെ കൊണ്ട് പോവുന്നതിന്റെ ചെലവാണിത്. ജസ്റ്റിസ് സുനില്‍ തോമസിന്റെതാണ് ഉത്തരവ്.
കേസിലെ സാക്ഷികളായ മുഴുവന്‍ ആളുകളെയും ഹാജരാക്കാന്‍ സാധിക്കാത്തതിനാലാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 87 വോട്ടുകള്‍ക്ക് തന്നെ തോല്‍പ്പിച്ചത് കള്ളവോട്ടിലൂടെയായിരുന്നുവെന്നാണ് സുരേന്ദ്രന്റെ ആാേപണം.
Post Your Comments