ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരായ പീഡന പരാതി നൽകിയ സ്ത്രീയുടെ ഭർത്താവിന്റെയും ഭർതൃസഹോന്റെയും സസ്‌പെൻഷൻ പിൻവലിച്ചു. പരാതി പരിശോധിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസിന് ക്ലീൻ ചീറ്റ് നൽകിയിരുന്നു.
സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റായി 2014 മേയ് മുതൽ കഴിഞ്ഞ ഡിസംബർ 21 വരെ പ്രവർത്തിച്ചയാളാണു പരാതിക്കാരി.
യുവതി ഉന്നയിച്ച ആരോപണങ്ങൾ ഇവ– ഒക്ടോബർ 11നു ചീഫ് ജസ്റ്റിസ് ഒൗദ്യോഗിക വസതിയിൽവച്ച് തന്നോടു മോശമായി പെരുമാറി; 3 മാസത്തിനുശേഷം ജോലിയിൽനിന്നു പുറത്താക്കി; സുപ്രീം കോടതി ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ സഹോദരൻ, പോലീസ് ഹെഡ്കോൺസ്റ്റബിൾമാരായ ഭർത്താവ്, ഭർതൃസഹോദരൻ എന്നിവർ സസ്പെൻഷനിലായി; കെട്ടിച്ചമച്ച കൈക്കൂലിക്കേസിലൂടെ തന്നെയും കുടുംബത്തെയും തുടർന്നും വേട്ടയാടി. താനാണ് ദുരനുഭവം നേരിട്ടതെങ്കിലും ചീഫ് ജസ്റ്റിസിന്റെ ഭാര്യ തന്നെക്കൊണ്ട് മൂക്ക് നിലത്തുമുട്ടിച്ച് മാപ്പുപറയിച്ചതായും ആരോപിച്ചിട്ടുണ്ട്
Post Your Comments