അറ്റകുറ്റപ്പണികള്‍ക്കായി ഷാര്‍ജ എമിറേറ്റിലെ പല പ്രധാന റോഡുകളും അടച്ചിടാന്‍ തീരുമാനം. റോഡുകള്‍ ഭാഗികമായി അടച്ചിടാനാണ് നിര്‍ദേശം. അല്‍ ഖുലായ, അല്‍ മജറ എന്നീ റോഡുകള്‍ക്കിടയിലുള്ള ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി റോഡാണ് ഈ മാസം 22 മുതല്‍ അടയ്ക്കുക.
ജൂലൈ 11 വരെയാണ് റോഡുകള്‍ അടച്ചിടുക. രണ്ട് ഘട്ടങ്ങളായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങള്‍ വഴി തിരിച്ചുവിടുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു. പ്രധാന റോഡുകളിലെ അറ്റകുറ്റ പണികള്‍ക്കു പുറമെ ചില ഭാഗങ്ങളില്‍ പാത വീതി കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
വാഹന യാത്രക്കാര്‍ക്ക്കൂടുതല്‍ ബുദ്ധിമുട്ടില്ലാത്ത വിധത്തിലായിരിക്കും ജോലികള്‍ പൂര്‍ത്തീകരിക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പരാതികള്‍ക്കും ആര്‍.ടി.എ കോള്‍ സെന്ററുമായി 600525252 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഗതാഗത കുരുക്ക് മുന്‍നിര്‍ത്തി യാത്രക്കാര്‍ നേരത്തെ പുറപ്പെടാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Post Your Comments