കൊച്ചി: സംസ്ഥാനത്ത് ടാറിന്റ വില കുത്തനെ ഉയരുന്നു. ഒരു ബാരലല്‍ ടാറിന് 15 ദിവസം മുന്‍പ് 5252 രൂപയായിരുന്നുവെങ്കില്‍ ഇന്ന് 7882 രൂപയായി ഉയര്‍ന്നു. ഗുണനിലവാരം കൂടിയ ടാറിന് രണ്ടാഴ്ച കൊണ്ട് ബാരലിന് 4000 രൂപ വരെയാണ് വര്‍ദ്ധന. ഇതിനെ തുടര്‍ന്ന് റോഡുപണികള്‍ അവതാളത്തിലാണ്.
ടാറിന്റ വില നല്‍കിയില്ലെങ്കില്‍ ഒരു കോടി രൂപക്ക് മുകളിലുള്ള പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ അടുത്ത മാസം 15 മുതല്‍ എല്ലാ നിര്‍മ്മാണപ്രവര്‍ത്തികളും നിര്‍ത്തിവെയ്ക്കുമെന്ന് ഗവര്‍ണമെന്റ് കോണ്‍ട്രാക്ടേഴ്സ്അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
ജിഎസ്ടി 4 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കൂട്ടി. ഇതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഒരു കോടി രൂപയില്‍ താഴെയുള്ള റോഡ് പണിക്ക് ടാര്‍ സര്‍ക്കാര്‍ തന്നെ നല്‍കും. എന്നാല്‍ വലിയ റോഡുകളുടെ നിര്‍മ്മാണത്തിന് ടാര്‍ കരാറുകാരന്‍ തന്നെ വാങ്ങണം. പാറ മെറ്റല്‍ എം സാന്‍ഡ് എന്നിവയുടെ വിലകൂടി വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ റോഡ് നിര്‍മ്മാണം നടത്താന്‍ കഴിയാത്ത സാഹര്യത്തിലാണെന്ന് കരാറുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments