ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ഭാഗമായി 500 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരളം. കേന്ദ്രസര്‍ക്കാര്‍ വിളിച്ച സംസ്ഥാന ഗ്രാമ വികസന, തദ്ദേശ ഭരണ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ ആണ് ഇക്കാരം ആവശ്യപ്പെട്ടത്. ഗ്രാമ സഡക് യോജന പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേരിലെത്തിക്കുന്നതിനായി മാനദണ്ഡങ്ങള്‍ ലഘൂകരിക്കണമെന്നും പട്ടികജാതി, പട്ടികവര്‍ഗ മേഖലകളില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം.ജി.എസ്.വൈ പദ്ധതി മാനദണ്ഡങ്ങളില്‍ ഭേദഗതി കൊണ്ടുവരണമെന്നും മന്ത്രി കെ.ടി ജലീല്‍ ആവശ്യപ്പെട്ടു.
Also Read : 9514 പദ്ധതികളുടെ ഉദ്ഘാടനം ഒരേ നില്പ്പില് നിര്‍വഹിച്ച ചരിത്ര നേട്ടവുമായി പ്രധാനമന്ത്രി മോദി
2011ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം 75709 ഭവന രഹിതരാണുള്ളത്. ഇതില്‍ 24588 പേര് മാത്രമേ പദ്ധതിക്കു കീഴില്‍ വരുന്നുള്ളൂ. 51121 പേര് വിവിധ കാരണങ്ങളാല്‍ പദ്ധതിക്കു പുറത്താണ്. എന്നിട്ടും പദ്ധതി പ്രകാരം സംസ്ഥാനത്ത് 6487 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കിയതായും 15775 വീടുകളുടെ നിര്‍മാണം ആരംഭിച്ചുവെന്നും 9288 എണ്ണത്തിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments