Latest NewsIndia

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചും , സെൽഫികളെടുത്തും രാഹുൽ ഗാന്ധി : ശാസനയോടെ നോക്കി സോണിയ

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ മൊബൈലിൽ കുത്തിയും , സെൽഫികളെടുത്തും സമയം കളയുകയായിരുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ പകുതിയിലധികം നേരം മൊബൈല്‍ ഫോണില്‍ കുത്തിയും ഫോട്ടോകളെടുത്തും അമ്മയോട്‌ സംസാരിച്ചുമാണ്‌ രാഹുല്‍ ചെലവഴിച്ചത്‌. പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്ന്‌ പറഞ്ഞ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പലപ്പോഴും പാര്‍ലമെന്റില്‍ കരഘോഷം മുഴങ്ങി.

എന്നാല്‍, അതിലൊന്നും രാഹുല്‍ ശ്രദ്ധിച്ചതേയില്ല. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച്‌ വര്‍ഷക്കാലത്തെ നേട്ടങ്ങളെക്കുറിച്ച്‌ രാഷ്ട്രപതി പറഞ്ഞപ്പോഴും രാഹുല്‍ ശ്രദ്ധിച്ചതേയില്ല. കേൾവിക്കാരുടെ മുൻ നിരയിൽ ഇരുന്ന രാഹുലിന്റെ ശ്രദ്ധയില്ലായ്മ അവസാനിപ്പിക്കാൻ ഒടുവിൽ സോണിയാ ഗാന്ധിയ്ക്ക് കണ്ണുരുട്ടേണ്ടി വന്നുവെന്നാണ് റിപ്പോർട്ട് . ഉറി, ബലാക്കോട്ട്‌ മിന്നലാക്രമണങ്ങളെക്കുറിച്ച്‌ പരാമര്‍ശിച്ചപ്പോള്‍ സമീപത്തിരുന്ന സോണിയാ ഗാന്ധി പോലും അനുകൂലമായാണ്‌ പ്രതികരിച്ചത്‌.

അപ്പോഴും രാഹുലിന്റെ ഭാഗത്ത്‌ നിന്ന്‌ പ്രതികരണമുണ്ടായില്ല. ഇതിന്‌ ശേഷമാണ്‌ സോണിയാ ഗാന്ധി രൂക്ഷഭാവത്തില്‍ രാഹുലിനെ നോക്കിയത്‌.തങ്ങൾക്ക് വേണ്ടി ഘോരഘോരം വാദിക്കുമെന്നും ,പോരാടുമെന്നുമൊക്കെ കരുതി രാഹുലിനെ ജയിപ്പിച്ച് വിട്ട വയനാട്ടിലെ വോട്ടർമാർ എന്തുപറയുമെന്നാണ് ഇനി നോക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button