തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം വേണ്ടിവന്നാല്‍ പൊളിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. പരിശോധനകളും അന്വേഷണങ്ങളും നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിത്തറ നിലനിര്‍ത്തി പുതിയത് നിര്‍മിക്കാനാണ് ശുപാര്‍ശയെങ്കില്‍ അങ്ങനെ ചെയ്യുമെന്നും മന്ത്രി പറയുകയുണ്ടായി.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുമ്പോള്‍ പരിശോധന കര്‍ശനമാക്കുമെന്നും ജി. സുധാകരൻ അറിയിച്ചു. രണ്ടും മൂന്നും പ്രവൃത്തികളുടെ കരാറെടുത്തിട്ട് ഒരു വര്‍ക്ക് പോലും തുടങ്ങാത്ത പ്രവണതയുണ്ടെന്നും ഒരു പ്രവൃത്തി ചെയ്തുതീര്‍ക്കാന്‍ ആവശ്യമായ തുകയെക്കാള്‍ കുറഞ്ഞ തുക കാണിച്ച് കരാറെടുക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
Post Your Comments