Latest NewsIndia

ഏകോപന സമിതിയില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ്; പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നു

ബംഗളുരു: കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും അഴിച്ചുപണി. പിസിസി പരിച്ചുവിട്ടതിന് പിന്നാലെ, ഏകോപന സമിതിയിലാണ് മാറ്റങ്ങള്‍ക്കൊരുങ്ങുന്നത്. ഏകോപന സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് സിദ്ധരാമയ്യക്ക് പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗേ എത്തിയേക്കുമെന്നും സൂചനയുണ്ട്. ലോക്‌സഭാതിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് പാര്‍ട്ടിയെയും സഖ്യസര്‍ക്കാരിനെയും ബലപ്പെടുത്താനുള്ള നടപടികള്‍.

ജെ.ഡി.എസ് വിട്ട ഡാനിഷ് അലിക്ക് പകരം ദള്‍ സംസ്ഥാന പ്രസിഡന്റ ് എ എച്ച് വിശ്വനാഥിനെ ഏകോപനസമിതിയില്‍ ഉള്‍പ്പെടുത്തിയേക്കും. പ്രാദേശീക തലത്തിലടക്കം അസ്വസ്ഥകള്‍ ഉയര്‍ന്നതിനാല്‍ നടപടി അത്യാവശ്യമാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും. കര്‍ണാടക പിസിസി പരിച്ചുവിട്ടതിന് പിന്നാലെ, ഏകോപന സമിതിയിലും അഴിച്ചുപണി നടത്താനൊരുങ്ങി കോണ്‍ഗ്രസ്. ഏകോപന സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് സിദ്ധരാമയ്യക്ക് പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗേ എത്തിയേക്കുമെന്നും സൂചനയുണ്ട്.

ലോക്‌സഭാതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സഖ്യത്തില്‍ ഭിന്നതകളും രൂക്ഷമായി. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കങ്ങളാണ് പി സി സി പുനഃസംഘടനയില്‍ എത്തിച്ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് ഏകോപന സമിതിയിലും അഴിച്ചുപണിക്കുള്ള നീക്കങ്ങള്‍. ഏകോപന സമിതി അധ്യക്ഷസ്ഥാനത്തി നിന്ന് സിദ്ധരാമയ്യയെ നീക്കണമെന്നും കോണ്‍ഗ്രസില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷസ്ഥാനത്തേയ്ക്ക് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗേയ്ക്കാണ് സാധ്യത.

അതേ സമയം വ്യാജവാര്‍ത്ത നല്‍കി എന്ന പേരില്‍ കോണ്‍ഗ്രസിനെതിരെ റിപ്പബ്ലിക്കന്‍ സേന പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കി. ഡോ. ബി.ആര്‍ അംബേദ്കറുടെ ചെറുമകനായ ആനന്ദ്രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നായിരുന്നു വാര്‍ത്ത. മെയ് 4ന് നല്‍കിയ വാര്‍ത്താ കുറിപ്പില്‍ തെറ്റ് സംഭവിച്ചുവെന്ന് ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചു.പൊലീസില്‍ പരാതി നല്‍കിയെന്ന് ആനന്ദ്രാജ് അംബേദ്കര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button