KeralaLatest News

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി: പ്രതികരണവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ബിഹാര്‍ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതിയില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയുള്ള വിഷയം തികച്ചും വ്യക്തിപരമാണെന്ന് കാനം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കാര്‍ട്ടൂര്‍ പുരസ്‌കാര വിവാദത്തിസും കാനം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കി. അവാര്‍ഡ് പുന:പരിശോധിക്കില്ലെന്ന ലളിതകലാ അക്കാദമിയുടെ തീരുമാനം ശരിയാണെന്ന് കാനം വ്യക്തമാക്കി. അക്കാദമി എടുത്ത തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button