Latest NewsGulf

വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കി ഖത്തർ; നടപടികൾ അവസാനഘട്ടത്തിൽ

പൊതു സ്വകാര്യമേഖലകളിലായി കൂടുതല്‍ സ്പെഷ്യലൈസ്ഡ് ആശുപത്രികള്‍ നിര്‍മ്മിക്കാനും തീരുമാനമായതായി ആരോഗ്യമന്ത്രി

വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന നിർ​ദേശം നടപ്പിലാക്കുന്നു, ഖത്തറില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗത്തില്‍ ആരോഗ്യമേഖലയിലെ പുതിയ പദ്ധതികള്‍ വിശദീകരിക്കവെയാണ് പൊതുജനാരോഗ്യവകുപ്പ് മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ ഖുവാരി ഇക്കാര്യം വ്യക്തമാക്കിയത്.

ഇനി മുതൽ രാജ്യത്തേക്ക് സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്ന പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, ഭരണനിര്‍വഹണ വികസന മന്ത്രാലയം, തൊഴില്‍ മന്ത്രാലയം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ കരട് നിയമം ഉടന്‍ തന്നെ ശൂറാ കൌണ്‍സിലിന് സമര്‍പ്പിക്കും.

കൂടാതെ ആരോഗ്യമന്ത്രാലയത്തിനൊപ്പം ധനമന്ത്രാലയവും വാണിജ്യവ്യവസായ മന്ത്രാലയവും സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയും ചേര്‍ന്ന് ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള ടെന്‍ഡറുകള്‍ പരിശോധിക്കും. രാജ്യത്ത് പൊതു സ്വകാര്യമേഖലകളിലായി കൂടുതല്‍ സ്പെഷ്യലൈസ്ഡ് ആശുപത്രികള്‍ നിര്‍മ്മിക്കാനും തീരുമാനമായതായി ആരോഗ്യമന്ത്രി പറഞ്ഞു. സ്വകാര്യമേഖലയിലെ ആശുപത്രി കിടക്കകളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധന വരുത്താന്‍ ആലോചിക്കുന്നതായും ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button