നോട്ടിംഗ്ഹാം: ഓസ്ട്രേലിയക്കെതിരെ പൊരുതിതോറ്റ് ബംഗ്ലാദേശ്. 48 റണ്‍സിനാണ് ഓസ്ട്രേലിയ അഞ്ചാം ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 381 റണ്‍സ് മറികടക്കാൻ ബംഗ്ലാദേശ് പോരാടിയെങ്കിലും തോൽക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ.
Australia win by 48 runs!
Mushfiqur led the fight for ?? but the Aussies just had too much on the board, with Warner's century and good hands from Finch, Khawaja and Maxwell.
?? go top of the table! #CWC19 | #RiseOfTheTigers | #CmonAussie pic.twitter.com/alYr8TRFox
— ICC Cricket World Cup (@cricketworldcup) June 20, 2019
മുഷ്ഫിഖുര്‍ റഹീം (102 ) ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. തമീം ഇക്ബാലും(62) മഹമുദ്ദുള്ളയും(69) മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഓസ്ട്രേലിയക്കായി നഥാന്‍ കോട്ടര്‍നെെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാർക്കസ് സ്റ്റോയിൻസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോൾ ആദം സാമ്പ ഒരു വിക്കറ്റ് സ്വന്തമാക്കി.
✅ The highest score of #CWC19 so far
✅ The only man to score two World Cup 150s
✅ Australia's highest World Cup totalCould the Player of the Match have been anyone else apart from David Warner?#CWC19 | #CmonAussie | #AUSvBAN pic.twitter.com/D0o58TV1Ju
— ICC Cricket World Cup (@cricketworldcup) June 20, 2019
ഡേവിഡ് വാര്‍ണറുടെ (166) കൂറ്റൻ സെഞ്ചുറിയാണ് മികച്ച സ്കോർ നേടാൻ ഓസ്‌ട്രേലിയയെ സഹായിച്ചത്. ആരോൺ ഫിഞ്ച്(53), ഉസ്മാന്‍ ഖവാജ (89),ഗ്ലെന്‍ മാക്‌സ്‌വെല്‍ (32) എന്നിവരും മികച്ച പ്രകടനം കാഴ്ച് വെച്ചു. സ്റ്റീവന്‍ സ്മിത്താ (1)ണ് പുറത്തായ മറ്റൊരു താരം. അലക്‌സ് ക്യാരി (11), മാര്‍കസ് സ്റ്റോയിനിസ് (17) എന്നിവര്‍ പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി സൗമ്യ സര്‍ക്കാര്‍ മൂന്നു വിക്കറ്റും, മുസ്തഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.
Post Your Comments