തിരുവല്ല: കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്കിയ സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് ആകോഗ്യമന്ത്രി കെ.കെ ഷൈലജ. റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചതായി പറയുന്നില്ലെന്നും അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം തന്റെ മൊഴി എടുത്തില്ലെന്ന് കീമോയ്ക്ക് വിധേയായ കുടശ്ശനാട് സ്വദേശി രജനി ആരോപിച്ചു. തന്റെ മൊഴിയെടുക്കാതെ കുറ്റക്കാരായ ഡോക്ടര്‍മാരെ രക്ഷിക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായി രജനി സംശയം പ്രകടിപ്പിച്ചു.
കീമോ തെറാപ്പി മാറി നല്കിയ സംഭവത്തില്‍ രജനി ആരോഗ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിനായി മൂന്നംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ വിശ്വനാഥന്, ഡോ കൃഷ്ണ, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ അജയകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments