തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുതുമുഖങ്ങളെ കൊണ്ടു വരികയായിരുന്നു പാർട്ടി തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർക്കും ഇളവ് വേണ്ടെന്ന തീരുമാനമാണ് പാർട്ടി സ്വീകരിച്ചത്. ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാവില്ല. അതുകൊണ്ടാണ് കെ കെ ശൈലജെ മാറ്റിയത്. വിമർശനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിൽ തുടർന്നും മികവോടെ കാര്യങ്ങൾ നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇളവ് കൊടുക്കുകയാണേൽ പലർക്കും ഇളവ് വേണ്ടി വരും. മികച്ച പ്രവർത്തനം കാഴ്ച വെച്ച പലരുമുണ്ട്. ഇളവിന് പലരും അർഹരാണ്. പുതിയ ആളുകൾക്ക് അവസരം നൽകിയെന്നതാണ് സിപിഎം നിലപാട്. ഇളവ് കൊടുക്കുകയാണേൽ പലർക്കും ഇളവ് വേണ്ടി വരും. മികച്ച പ്രവർത്തനം കാഴ്ച വെച്ച പലരുമുണ്ട്. ഇളവിന് പലരും അർഹരാണ്. പുതിയ ആളുകൾക്ക് അവസരം നൽകിയെന്നതാണ് സിപിഎം നിലപാട്. മുൻ മന്ത്രിസഭയിൽ പ്രവർത്തിച്ചവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടി. അതിൽ ആർക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന തീരുമാനമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
Post Your Comments