നോട്ടിംഗ്ഹാം: ലോകകപ്പ് പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ റൺമല തീർത്ത് ഓസ്‌ട്രേലിയ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ് സ്വന്തമാക്കി. ഡേവിഡ് വാര്‍ണറുടെ (166) കൂറ്റൻ സെഞ്ചുറിയാണ് മികച്ച സ്കോർ നേടാൻ ഓസ്‌ട്രേലിയയെ സഹായിച്ചത്. അതോടൊപ്പം തന്നെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണ് വാർണർ ബംഗ്ലാദേശിനെതിരെ പൊരുതി നേടിയത്
Bangladesh need 382 to win!
What an innings it was for ??. A century from Warner, and blazing knocks from Finch, Khawaja and Maxwell helped them to 381/5.
How will ?? fare in the chase?#CWC19 | #CmonAussie | #RiseOfTheTigers pic.twitter.com/Ui0KjvlWzW
— ICC Cricket World Cup (@cricketworldcup) June 20, 2019
ആരോൺ ഫിഞ്ച്(53), ഉസ്മാന്‍ ഖവാജ (89),ഗ്ലെന്‍ മാക്‌സ്‌വെല്‍ (32) എന്നിവരും മികച്ച പ്രകടനം കാഴ്ച് വെച്ചു. സ്റ്റീവന്‍ സ്മിത്താ (1)ണ് പുറത്തായ മറ്റൊരു താരം. അലക്‌സ് ക്യാരി (11), മാര്‍കസ് സ്റ്റോയിനിസ് (17) എന്നിവര്‍ പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി സൗമ്യ സര്‍ക്കാര്‍ മൂന്നു വിക്കറ്റും, മുസ്തഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.
Post Your Comments