Latest NewsIndia

ദുരിതമൊഴിയുന്നു; മാസങ്ങള്‍ക്കു ശേഷം ചെന്നൈയില്‍ മഴ പെയ്തു, വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ: കടുത്ത ജലദൗര്‍ലഭ്യം മൂലം വലഞ്ഞ ചെന്നൈ നഗരത്തിന് ആശ്വാസവും സന്തോഷവും നല്‍കി മഴ പെയ്തു. 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ നഗരത്തില്‍ മഴയെത്തുന്നത്. കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ താളം തെറ്റിയിരുന്നു. നഗരത്തിലെ പല വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ തുടങ്ങിയിരുന്നു. ജലക്ഷാമം പരിഹരിക്കാന്‍ അടുത്ത സംസ്ഥാനങ്ങളില്‍ നിന്നും വെള്ളം എത്തിക്കാനുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ച ഘട്ടത്തിലാണ് ആശ്വാസമായി മഴയെത്തിയത്.

ഇന്ന് മുതല്‍ അടുത്ത ആറ് ദിവസത്തേക്ക് ചെന്നൈയിലും പരിസരത്തും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. മഴമേഘങ്ങള്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുകയാണെന്നും നാളെ മുതല്‍ നരത്തില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന 40 ഡിഗ്രി ചൂടിന് കുറവ് അനുഭവപ്പെടുമെന്നും തമിഴ്‌നാട് വെതര്‍മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാലാവസ്ഥാ വിദഗ്ദ്ധന്‍ പ്രദീപ് അറിയിച്ചു. കാത്തിരിപ്പിനൊടുവില്‍ മഴ എത്തിയ സന്തോഷം പലരും സമൂഹമാധ്യമങ്ങളിലുടെ പങ്കുവെക്കുന്നുമുണ്ട്. ഇതോടെ ട്വിറ്ററില്‍ ചെന്നൈ റെയ്ന്‍സ് ട്രന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button