പെരുമ്പാവൂർ: പെരുമ്പാവൂരിൽ അറ്റകുറ്റപ്പണിക്കിടെ മുന്നോട്ടുനീങ്ങിയ ടിപ്പറിച്ച് ടിപ്പർ ഉടമയായ യുവാവിനു ദാരുണാന്ത്യം. അല്ലപ്ര പാറേക്കര ജോർജിന്റെ മകൻ സിനിൽ പി. ജോർജ് (38) ആണ് ടിപ്പറിനും മതിലിനും ഇടയിൽപ്പെട്ട് മരിച്ചത്. സിനിലിന്റെ വീടിനു സമീപത്തായിരുന്നു സംഭവം.
സുനിലിന്റെ വീടിന് മുന്നിലെ റോഡിൽ തകരാറിലായ ടിപ്പർ സിനിലും ഡ്രൈവറും ചേർന്ന് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ തനിയെ മുന്നോട്ടു നീങ്ങുകയും സിനിൽ ടിപ്പറിനും മതിലിനും ഇടയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിനിലിനെ ഉടൻ പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments