Business

കരുത്താർജ്ജിച്ച് ഓഹരിവിപണി : വ്യാപാരം ആരംഭിച്ചത് നേട്ടത്തിൽ

മുംബൈ : കരുത്താർജ്ജിച്ച് ഓഹരിവിപണി. ഇന്നത്തെ വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു. ബിഎസ്ഇ സെൻസെക്സ് 100.43 പോയിൻ്റ് ഉയർന്നു 39,146.77ലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ  നിഫ്റ്റി 13.55 പോയിൻ്റ് താഴ്ന്നു 11,705.05ലുമായിരുന്നു വ്യാപാരം.

സെൻസെക്സിൽ ടാറ്റ സ്റ്റീല്‍, വേദാന്ത, കൊട്ടക് ബാങ്ക്, ടിസിഎസ്, പവ്വര്‍ഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ. റിലയന്‍സ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ട്കോര്‍പ്, എം ആൻ്റ് എം, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലാണ്.

നിഫ്റ്റിയിൽ ടാറ്റ സ്റ്റീല്‍, സീല്‍, കൊട്ടക് ബാങ്ക്, എന്‍ടിപിസി, പവ്വര്‍ഗ്രിഡ് എന്നി ഓഹരികൾ ലാഭത്തിലെത്തിയപ്പോൾ ഇന്ത്യ ബുള്‍സ്, യെസ് ബാങ്ക്, യുപിഎല്‍, ഹീറോ മോട്ട്കോര്‍പ്, ഐഒസി എന്നീ ഓഹരികൾ നഷ്ടത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button