തൃശൂര്‍: കറന്റ് ബുക്സില്‍ പോലീസ് പരിശോധന നടത്തിയത് അപലപനീയമാണെന്ന് വ്യക്തമാക്കി സാറാ ജോസഫ്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എഴുതിയ “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയതെന്നാണ് സൂചന. പോലീസ് എത്തി അന്വേഷണം നടത്തുകയും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭരണകൂടത്തെയും പോലീസിനെയും പേടിച്ച് പുസ്തകമെഴുതാനാകില്ലെന്ന് സാറാ ജോസഫ് വ്യക്തമാക്കി.
കറന്റ് ബുക്സിന്റെ പ്രസാധകരെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രസാധകര് എന്തു തെറ്റാണ് ചെയ്തത്. സര്‍ക്കാരിന്റെ അനുവാദം കിട്ടിയിട്ട് ആരും പുസ്തകമെഴുതിയതായി അറിയില്ല. എഴുത്തുകാര്‍ക്കു കൂച്ചുവിലങ്ങിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടതു-വലതു സര്‍ക്കാരുകള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും സാറാ ജോസഫ് പറയുകയുണ്ടായി.
Post Your Comments