ഇസ്ലാമാബാദ് ; ലോകകപ്പിൽ ഇന്ത്യയോട് പാകിസ്ഥാൻ ദയനീയമായി പരാജയപ്പെട്ടത് പൊട്ടിക്കരച്ചിലോടെയാണ് പാക് ക്രിക്കറ്റ് ആരാധകർ കണ്ടത് .ഇതുവരെയും അവർക്ക് ആ ഷോക്കിൽ നിന്ന് മുക്തി നേടാനായിട്ടില്ല. മത്സരത്തെ വൈകാരികമായി കണ്ട ആരാധകർക്ക് പാക് താരങ്ങളോടുള്ള വിദ്വേഷം മറച്ച് വയ്ക്കാനാകാത്ത അവസ്ഥയാണ് . സ്വന്തം ടീ പൊരുതാൻ പോലുമാകാതെ കീഴടങ്ങുന്ന കാഴ്ച പാകിസ്ഥാൻ ആരാധകർക്കിടയിൽ കടുത്ത നിരാശയാണ് സമ്മാനിച്ചത് .
മൽസരത്തിനിടെ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് കോട്ടുവായിടുന്ന വീഡിയോ കൂടി പുറത്തുവന്നതോടെ വിമർശനം രൂക്ഷമായി . പാകിസ്ഥാൻ ടീമിന്റെ പ്രകടനത്തെയും ശരീരഭാഷയേയും വിമർശിച്ച് മുൻ താരങ്ങളും ആരാധകരും രംഗത്തെത്തുകയും ചെയ്തു .അതുകൊണ്ട് തന്നെ ഇന്ത്യയോടേറ്റ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെ വിലക്കണമെന്നാവശ്യപ്പെട്ട് ടീം ആരാധകന്‍ കോടതിയെ സമീപിച്ചതായി റിപ്പോർട്ടുണ്ട് .
പഞ്ചാബ് സിവില്‍ കോടതിയെയാണ് പരാതിക്കാരന്‍ സമീപിച്ചത്. ഇക്കാര്യത്തില്‍ കോടതി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് സമന്‍സ് അയച്ചു. ടീമിനൊപ്പം സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങളെ വിലക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Post Your Comments