Latest NewsKerala

ഇനി ലോക്സഭയിലെ താരം എന്‍.കെ.പ്രേമചന്ദ്രന്‍; ശബരിമല ഉള്‍പ്പടെ നാലു സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: എന്‍.കെ.പ്രേമചന്ദ്രന് ശബരിമലയിലെ ആചാര സംരക്ഷണത്തിനുള്ള സ്വകാര്യ ബില്ലിനു പുറമേ 3 സ്വകാര്യ ബില്ലുകള്‍ കൂടി അവതരിപ്പിക്കാന്‍ അനുമതി കിട്ടി. ഇതോടുകൂടി പ്രേമചന്ദ്രന്‍ ലോക്സഭയിലെ താരമായി മാറിയിയിരിക്കുകയാണ്.

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 200 ആക്കി വര്‍ധിപ്പിക്കുക, കുറഞ്ഞ കൂലി 800 രൂപ ആക്കുക എന്നതാണ് ഒരു ബില്‍. ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അസംഘടിത തൊഴിലാളികളെ ഇഎസ്‌ഐ പരിധിയില്‍ കൊണ്ടുവരാന്‍ ഉള്ളതാണ് രണ്ടാമത്തെ ബില്‍. സര്‍ഫേസി നിയമത്തില്‍നിന്ന് ചെറുകിട ഇടത്തരം വായ്പകളെടുത്തവരെ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നതാണ് മൂന്നാമത്തെ ബില്‍. ബില്ലുകള്‍ 21ന് സഭയില്‍ അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button