ഇടുക്കി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ചത് 21 കാരനായ ബന്ധു. കുട്ടിയെ കളിപ്പിയ്ക്കാനെന്ന വ്യാജേനെ കൊണ്ടുപോയിട്ടായിരുന്നു പീഡനം. സംഭവത്തെ തുടര്‍ന്ന് മൂന്നാര്‍ സ്വദേശിയായ 21 കാരനെയാണ് മൂന്നാര്‍ സിഐ വി എ സുനിലിന്റെ നേതൃത്വത്തില്‍ എസ് ഐ ശ്യാംകുമാര്‍ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന യുവാവ് വേനല്‍ക്കാല അവധിക്കാണ് മൂന്നാറിലെത്തിയത്. കുട്ടിയെ കളിപ്പിക്കാന്‍ കൊണ്ടുപോകുകയാണെന്ന വ്യാജേന ദിനേജ് വീട്ടിലേക്ക് കൊണ്ടുപോകുന്നത് പതിവായിരുന്നു.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയ കുട്ടി കരഞ്ഞുകൊണ്ട് വീട്ടില്‍ മടങ്ങിയെത്തിയതോയാണ് പീഡന വിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്. രാവിലെയോടെ പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Post Your Comments