5ജി സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കാനൊരുങ്ങി എൽജി. വി50 തിങ്ക് സ്മാര്‍ട്ട് ഫോണ്‍ ജൂണ്‍ 20ന് അമേരിക്കന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞമാസം സ്പ്രിന്റ് നെറ്റ് വര്‍ക്കിൽ അമേരിക്കയില്‍ ആദ്യമായെത്തിയ വി50 സ്മാർട്ട് ഫോണിന് സമാനമായാകും വി50 തിങ്കിന്റെ വെരിസോണ്‍ പതിപ്പും എത്തുക. വെരിസോണിന്റെ പ്രത്യേക 5ജി ലോഗോയും ഫോണിൽ പതിച്ചിട്ടുണ്ട്.
6.4 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രോസസർ, മൂന്ന് റിയര്‍ ക്യാമറ, രണ്ട് സെല്‍ഫി ക്യാമറ. ആറ് ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. വെരിസോണിന്റെ ഡിവൈസ് പേമെന്റ് പ്ലാന്‍ പ്രകാരം പ്രതിമാസം 41.66 ഡോളറാണ് വി50 തിങ്കിന്റെ വില. അതോടൊപ്പം തന്നെ 999.99 ഡോളര്‍ വിലയ്ക്ക് ഫോൺ വാങ്ങുവാൻ സാധിക്കും. സ്പ്രിന്റ് ഫോണിന് 1,152 ഡോളറാണ് വില.
Post Your Comments