
തിരുവനന്തപുരം: യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കുത്തി. അമ്മായിയമ്മ വസുമതി മരിച്ചു. 65 വയസായിരുന്നു.കുത്തേറ്റ യുവതി സതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം.
നഗരൂർ ഗേറ്റ് മുക്കിലാണ് സംഭവം. ഭാര്യയെയും അമ്മായി അമ്മയെയും കുത്തിയ സന്തോഷ് എന്ന യുവാവിനായി നഗരൂർ പൊലീസ് തെരച്ചിൽ നടത്തുകയാണ്. ഇവരുടെ വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
Post Your Comments