വാഷിങ്ടണ്‍: നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന പൊതു സമ്മേളനത്തിൽ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന മുദ്രാവാക്യവുമായാണ് ട്രംപ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ഭാര്യ മെലാനിയയുമൊത്താണ് ട്രംപ് വേദിയിലെത്തിയത്. ഫോര്‍ അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ , ഫോര്‍ മോര്‍ ഇയേഴ്സ് എന്നിങ്ങനെ എഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ച് ആയിരങ്ങൾ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് തുടങ്ങിയവരും ട്രംപിനൊപ്പം പരിപാടിയില്‍ പങ്കടുത്തു.
Post Your Comments