തിരുവനന്തപുരം: കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കുന്നത് വൈകിപ്പിച്ച അധികൃതരുടെ നടപടിയില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. സാജന്റെ ആത്മഹത്യയുടെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സംഭവംനിര്ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാജന്റെ ആത്മഹത്യ ഗൗരവമായി പരിശോധിക്കും. തെറ്റുണ്ടെങ്കില്‍ ഉറച്ച നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അതേസമയം കെട്ടിടത്തിന് അനുമതി നല്കുന്നതില് ചട്ടലംഘനം ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള അന്വേഷണത്തിനായി ചീഫ് ടൗണ്‍ പ്ലാനറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. അനുമതി നല്കാന് കാലതാമസം ഉണ്ടായോ എന്ന് പരിശോധിക്കും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments