ദുബായ്: വ്യാജ ഒപ്പിട്ട് സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നും 120,000 ദിര്‍ഹം (2,275,344 കോടി) രൂപ കൈക്കലാക്കിയ ഇന്ത്യക്കാരനായ ബാങ്ക് മാനേജര്‍ക്കെതിരെ പരാതി. പൈസ പിന്‍വലിക്കിക്കുന്നതിനായുള്ള ഫോമില്‍ വ്യാജ ഒപ്പിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പൈസ കൈക്കലാക്കി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ദുബായിയിലെ വ്യവസായിയ യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
അതേസമയം ഒരു മില്ല്യണ്‍ ദിര്‍ഹം കൂടി ഇന്ത്യയിലുള്ള ഒരു ബാങ്കിലേയ്ക്ക് മാറ്റുവാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ അദ്ദേഹം ട്രാന്‍ഫര്‍ ഫോമില്‍ എഴുതിയ തിയതി പഴയതാണെന്ന് ബാങ്ക് അധികൃതര്‍ കണ്ടെത്തിയതോടെയാണ് ഇയാള്‍ പിടിയിലായത്.
അതേസമയം കേസില്‍ 32-കാരിയായ ബാങ്ക് ജീവനക്കാരിയും ചൈന സ്വദേശിയുമായ യുവതിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
ബാങ്കിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് രേഖകള്‍ രണ്ടുതവണ പരിശോധിക്കുന്നതില്‍ വീഴ്ചപറ്റിയെന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാങ്കില്‍ ഹാജരാക്കിയ രേഖകള്‍ അക്കൗണ്ട ഉടമയുടെ തന്നെ ആണെന്ന് ഉറപ്പു വരുത്താതെ നടപടികള്‍ മുന്നോട്ട് കൊണ്ടു പോയതിനാണ് ഇവര്‍ക്കെതിരെ കേസ്.
2017 മെയ് 23 ന് തന്റെ അക്കൗണ്ടില്‍ നിന്ന് 80,000 ദിര്‍ഹവും 2017 ഒക്ടോബര്‍ 11 ന് 40,000 ദിര്‍ഹവും മറ്റൊരു അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നാണ് പരാതിക്കാരി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം മുന്‍ മാനേജറെ അറിയിച്ചപ്പോള്‍ അത് അബദ്ധത്തില്‍ പറ്റിയതാണെന്നും നഷ്ടപ്പെട്ട തുക ഉടന്‍ തന്നെ അക്കൗണ്ടില്‍ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെന്നും പരാതിയില്‍ പറയുന്നു.
Post Your Comments