വാഷിംഗ്ടണ്‍ : 18 കാരിയെ കൊലപ്പെടുത്താന്‍ കാമുകന്‍ ഓണ്‍ലൈന്‍ സുഹൃത്തിന് ക്വട്ടേഷന്‍ നല്‍കി . ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് വന്‍ തുകയ്ക്ക്. അമേരിക്കയിലാണ് സംഭവം. 21 കാരനായ പെണ്‍കുട്ടിയുടെ കാമുകന്‍ ഓണ്‍ലൈന്‍ സുഹൃത്തിനോട് അവളുടെ ഫോട്ടോയും ദൃശ്യങ്ങളും കാണിച്ച് അവളെ ബലാത്സംഗം ചെയ്യാനും തുടര്‍ന്ന് കൊലപ്പെടുത്താനും ആവശ്യപ്പെട്ടി. ഇതിനായി ഓണ്‍ലൈന്‍ സുഹൃത്തിന് 9 മില്ല്യണ്‍ ഡോളറാണ് യുവാവ് സുഹൃത്തിന് വാഗ്ദാനം ചെയ്തത്.
പൊലീസ് പറയുന്നത് ഇങ്ങനെ 18കാരിയായ പെണ്‍കുട്ടി അലാസ്‌ക സ്വദേശിനിയാണ്. അവളുടെ കാമുകന്‍ ഡാറിന്‍ ഷില്‍മില്ലര്‍ ഇല്ല്യാനക്കാരനുമാണ്. എന്നാല്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പേരിലാണ് പ്രൊഫൈല്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് ഇയാളുടെ ഓണ്‍ലൈന്‍ സുഹൃത്തായ ബ്രെഹ്മറും ഷില്‍മില്ലറും കൂടി അവളെ ബലാത്സംഗം ചെയ്യാനും തുടര്‍ന്ന് കൊലപ്പെടുത്താനും കൂടി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. കൃത്യം നടത്തിയാല്‍ മുഴുവന്‍ തുക െൈകമാറാമെന്നും ഷില്‍മില്ലര്‍ ബ്രെഹ്മറിനോട് പറഞ്#ിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കൃത്യം നടത്തുന്നതിന് ബ്രെഹ്മര്‍ തന്റ െനാല് അനുയായികളെ നിയോഗിച്ചു. അവളുടെ ഫോട്ടോഗ്രാഫ്‌സും ദൃശ്യങ്ങളും ബ്രെഹ്മര്‍ യുവാക്കള്‍ക്ക് കൈമാറി. ഈ ഗൂഢാലോചനയും ക്വട്ടേഷനമെല്ലാം ഓണ്‍ലൈന്‍ വഴിയാണ് നല്‍കിയിരുന്നത്.
സിന്‍ന്ത്യ ഹോഫ്മാന്‍ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് കൃത്യം നടത്താനുള്ള ഇരയെ നാല്‍വര്‍ സംഘം കണ്ടെത്തുകയും അവളെ ബാത്സംഗം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അവളെ ബലമായി ഒരു നദിക്കരയില്‍ നിര്‍ത്തുകയും പിന്നില്‍ നിന്ന് വെടിഉതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ നദിയിലേയ്ക്ക് തള്ളിയിടുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചതിനു ശേഷം പെണ്‍കുട്ടി വെടിയേറ്റ് വീഴുന്നതും നദിയിലേയ്ക്ക് തള്ളിയിടുന്നതുമെല്ലാം നാല്‍വര്‍ സംഘം പകര്‍ത്തി ബ്രെഹ്മറിന് അയച്ചു നല്‍കുകയും ചെയ്തു. ജൂണ്‍ നാലിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസിന് ലഭിച്ചത്.
അതേസമയം, പെണ്‍കുട്ടിയ്ക്ക് എഴുതാനുള്ള വൈകല്യം ഉണ്ടെന്നും, ബുദ്ധിയ്ക്ക് 12 വയസിന്റെ വളര്‍ച്ചയേ ഉള്ളൂവെന്നും പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കി
Post Your Comments