ഹെസൻബെർഗ്: ഇന്റർനാഷണൽ പവർലിഫ്‌റ്റിംഗ് ഫെഡറേഷൻ (ഐ.പി.എഫ്) നടത്തിയ മത്സരത്തിലെ സബ് ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ വംശജയായ വൃന്ദ വെങ്കലമെഡൽ കരസ്ഥമാക്കി. ഇതോടെ ലോക പവർലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വൃന്ദ ഇന്ത്യയുടെ അഭിമാനമായി മാറി.
സ്വീഡനിലെ ഹെസൻബെർഗിലായിരുന്നു മത്സരം നടന്നത്. ഈ വിഭാഗത്തിൽ ലോകത്തെമ്പാടു നിന്നുമുള്ള 52 പെൺകുട്ടികളാണ് പങ്കെടുത്തത്. ഇതിൽ നിന്നാണ് വൃന്ദയുടെ നേട്ടമെന്നത് ഏറെപ്രശംസനീയമാണ്. 2018ൽ നടന്ന യു. എസ് നാഷണൽ പവർലിഫ്‌റ്റിംഗ് മീറ്റിൽ വൃന്ദ സ്വർണമെഡൽ നേടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ലോകചാമ്പ്യൻഷിപ്പിനു വേണ്ടിയുള്ള കഠിന പരിശ്രമത്തിലാണ് ഈ 15കാരി ഐ.പി.എഫ് വിജയത്തോടു കൂടി ലോകചാമ്പ്യൻഷിപ്പിനുള്ള യോഗ്യതയും വൃന്ദ നേടിക്കഴിഞ്ഞു. 57 കി.ഗ്രാം വിഭാഗത്തിലാണ് മത്സരം.
സിയാറ്റിലെ ഏസ്‌റ്റ് ലേക്ക് ഹൈസ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയാണ് വൃന്ദ. തിരുവനന്തപുരം സ്വദേശിയായ ഷാജൻ ദാസന്റെയും പന്തളം സ്വദേശിനി രശ്‌മിയുടെയും മകളാണ് വൃന്ദ. അച്ഛൻ ഷാജൻ ദാസൻ തന്നെയാണ് വൃന്ദയുടെ പരിശീലകൻ. തിരുവനന്തപുരം സ്വദേശിയായ ഷാജൻ ട്വിറ്ററിൽ എൻജിനീയർ ആണ്.
Post Your Comments