Latest NewsSports

വെങ്കല മെഡല്‍ നേടിയ ചായക്കടക്കാരന്‍

പ്രാരാബദ്ധങ്ങള്‍ കാരണം ശരിയായ പരിശീലനം ചെയ്യാന്‍ പോലും താരത്തിനാകുന്നില്ല

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെംയിസില്‍ സെപക് താക്രോ ടീം ഇനത്തില്‍ വെങ്കലം നേടിയ താരമാണ് ഹരീഷ് കുമാര്‍.  എന്നാല്‍ മെഡല്‍ നേടിയെങ്കിലും അച്ഛന്റെ ചായക്കടയില്‍ സഹായിയായി നില്‍ക്കുകയാണിന്നിയാള്‍. പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയത്ത് കുടുംബം പുലര്‍ത്താന്‍ അച്ഛനൊപ്പം ഈ ജോലിയും താരത്തിന് ചെയ്യേണ്ടി വരുന്നു.

പ്രമുഖ മാധ്യമമായ എഎന്‍ഐയോട് ഹരീഷ് പറഞ്ഞത് ഇങ്ങനെയാണ് എന്റെ കുടുംബത്തില്‍ അംഗങ്ങള്‍ കൂടുതലും വരുമാനം കുറവുമാണ്. എന്റെ കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ അച്ഛന് കൈത്താങ്ങായി ചായക്കടയില്‍ എത്തി വേണ്ട സഹായം ചെയ്യുന്നു എന്നാണ്. പ്രാരാബദ്ധങ്ങള്‍ കാരണം ശരിയായ പരിശീലനം ചെയ്യാന്‍ പോലും താരത്തിനാകുന്നില്ല.

ALSO READ:ഏഷ്യന്‍ ഗെയിംസ്: പി.യു ചിത്രയ്ക്ക് വെങ്കലം

shortlink

Related Articles

Post Your Comments

Related Articles


Back to top button