Latest NewsSports

ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; മലയാളിക്ക് സ്വര്‍ണം

തിരുവനന്തപുരം: ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിനു സുവര്‍ണ്ണ തിളക്കം. കേരള സര്‍വകലാശാല താരമായ അനിറ്റ ജോസഫിനാണ് 47 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. എസ്റ്റോണിയയില്‍ ആണ് മത്സരം നടക്കുന്നത്.

ആലപ്പുഴ എസ്.ഡി കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ അനിറ്റ 47 കിലോ വിഭാഗത്തില്‍ ആകെ 335 കിലോ ഭാരം ഉയര്‍ത്തിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.

അര്‍ജുന അവാര്‍ഡ് ജേതാവായ പി.ജെ ജോസഫാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ആദ്യമായാണ് ഇന്ത്യ ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നത്. 58 കിലോ വിഭാഗത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ മിലു ഇമ്മാനുവല്‍ എട്ടാം സ്ഥാനം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button