മസ്‌ക്കറ്റ് : ഒമാനില്‍ സ്വദേശിവത്ക്കരണം നിലവില്‍ വന്നതോടെ പ്രവാസികളടക്കമുള്ള നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമായി. വിദേശ ജീവനക്കാരെ തൊഴില്‍ മേഖലയില്‍ നിയമിക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ നിരവധി തസ്തികളില്‍ വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ തൊഴില്‍ മേഖലകളിലെ ഉയര്‍ന്ന തസ്തികളില്‍ കാര്യമായ തോതില്‍ തന്നെ കൊഴിഞ്ഞു പോക്കുണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.
ശാസ്ത്രീയ മേഖലയിലെ സ്‌പെഷ്യലിസ്റ്റുകള്‍, സാങ്കേതിക വിദ്യ, മാനവ വിഭവ ശേഷി വിഭാഗം എന്നിവയില്‍ 8.3 കൊഴിഞ്ഞു പോക്കുണ്ടായി. പ്രിന്‍സിപ്പല്‍, എഞ്ചിനീയറിങ് അനുബന്ധ തൊഴിലുകളില്‍ 7.5 ശതമാനം കുറഞ്ഞു. മാനുഷികം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തന മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിദേശ ജീവനകാര്‍ പിരിഞ്ഞു പോയത്. ഈ കാലയളവില്‍ ക്ലറിക്കല്‍ മേഖലയില്‍ 7.2 ശതമാനത്തിനും ഫൈനാന്‍സ്, ഇന്‍ഷ്യൂറന്‍സ് മേഖലയില്‍ 5.9 ശതമാനത്തിനും ഉല്‍പാദന മേഖലയിലെ 4.9 ശതമാനം പേര്‍ക്കും ജോലി നഷ്ടപ്പെട്ടു. നിര്‍മാണ മേഖലയിലെ വിദേശികളുടെ മൊത്തം തൊഴില്‍ നഷ്ടം 12.9 ശതമാനമാണ്. ഈ വര്‍ഷം 27,000 സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലിക്കെത്തിയത്.
Post Your Comments