ന്യുയോര്‍ക്ക്: നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നു ഹാക്കറുടെ ഭീഷണി :. എന്നാല്‍ ഹാക്കര്‍ക്ക് മറുപടിയുമായി തന്റെ ഹോട്ട് ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട് നടി. തന്റെ ചൂടന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹാക്കര്‍ക്ക് ചുട്ടമറുപടി നല്‍കിയത് വേറെയാരുമല്ല, ഹോളിവുഡ് നടി ബെല്ല തോണ്‍ ആണ്.. ഹാക്കര്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുമമുമ്പ് സ്വന്തം അക്കൗണ്ടിലൂടെതന്നെ പുറത്താകാന്‍ സാധ്യതയുള്ള നഗ്‌നചിത്രങ്ങള്‍ നടി പരസ്യപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എന്റെ എല്ലാം തന്നെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. എന്റെ തന്നെ നഗ്‌നതയുമായി എന്നെ ഭീഷണിപ്പെടുത്തുമ്പോള്‍ ആരോ എന്നില്‍നിന്ന് എന്തോ കവര്‍ന്നെടുത്തതു പോലെ തോന്നുന്നു. എനിക്കു പ്രത്യേകതയുള്ള ആള്‍ മാത്രം കാണേണ്ടതായിരുന്നു അത്. മറ്റു സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ അയാള്‍ എനിക്ക് അയച്ചുതന്നു. കുറേ നാളായി എന്നെ മുതലെടുക്കാന്‍ ഞാന്‍ ഒരാളെ അനുവദിച്ചു വന്നു. ഇനി അതിനു കഴിയില്ല. എന്നില്‍നിന്നു നിങ്ങള്‍ക്കു മറ്റൊന്നും കിട്ടാന്‍ പോകുന്നില്ല എന്നതുകൊണ്ടുമാത്രമാണ് ഇത് ഇവിടെ ഇടുന്നത്.
എന്റെ ഊര്‍ജം തിരികെ ലഭിച്ചു എന്ന സമാധാനത്തില്‍ എനിക്കിന്നു രാത്രി ഉറങ്ങാം. നിങ്ങള്‍ക്ക് എന്റെ ജീവിതത്തെ ഒരിക്കലും നിയന്ത്രിക്കാന്‍ ആവില്ല. ഉടന്‍തന്നെ എഫ്ബിഐ നിങ്ങളെ തേടിയെത്തും- ബെല്ല ട്വിറ്ററില്‍ കുറിച്ചു. എന്റെ മേല്‍ നിങ്ങള്‍ക്ക് അധികാരമുണ്ടെന്ന് തോന്നുന്നെങ്കില്‍, അതിനെപ്പറ്റി ഞാന്‍ എന്റെ അടുത്ത പുസ്തകത്തില്‍ എഴുതാന്‍ പോവുകയാണ് എന്ന കുറിപ്പോടെയാണ് ബെല്ല ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്.
Post Your Comments