Latest NewsKeralaNews

സ്ത്രീധന പീഡന മരണത്തിന്റെ ഇരയായി വിസ്മയ മാറിയപ്പോഴും , ഏറെ പ്രതീക്ഷകളോടെ എടുത്ത വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു

കൊല്ലം : സ്ത്രീധന പീഡന മരണത്തിന്റെ ഇരയായി വിസ്മയ മാറിയപ്പോഴും , ഏറെ പ്രതീക്ഷകളോടെ എടുത്ത വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. സ്‌നേഹം പങ്കു വയ്‌ക്കേണ്ട വ്യക്തിയില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും വിസ്മയയുടെ മനസില്‍ പ്രതീക്ഷകളുടെ പുതുനാമ്പുകള്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു ആ ചിത്രങ്ങളും വീഡിയോയും. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അത്തരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലെ വിസ്മയയുടെ അവസാന പോസ്റ്റും ഇപ്പോള്‍ സൈബര്‍ ഇടത്ത് ചര്‍ച്ചയാവുകയാണ്. കാറിനുള്ളില്‍ നിന്നെടുത്ത വിഡിയോയാണ് വിസ്മയ പേജില്‍ അവസാനമായി പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവ് കിരണ്‍കുമാറിനെ ഈ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

Read Also : സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്‍ജീവനും നഷ്ടപ്പെടരുത്: പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകുമെന്ന് വീണാ ജോര്‍ജ്

ഇതിനിടെ വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റിലായി. കിരണ്‍കുമാറിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കിരണിനെതിരെ കേസ് എടുത്തിരിക്കുന്നത് . പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമാണ് കിരണ്‍ വിസ്മയയെ മര്‍ദ്ദിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button