കേരളത്തില്‍ മഴയും വേനലും ഒന്നിച്ചാണിപ്പോള്‍. അതുകൊണ്ടുതന്നെ പല രോഗങ്ങളും പടര്‍ന്നുപിടിച്ചിരിക്കുകയാണ്. മഞ്ഞപ്പിത്തമാണ് ഇതിലൊന്നില്‍. പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറിളക്കം, മൂത്രത്തിനു നിറവ്യത്യാസം, കണ്ണിനു മഞ്ഞനിറം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍ . മുന്‍കരുതലെടുത്ത് മഞ്ഞപ്പിത്തരോഗത്തെ പ്രതിരോധിക്കാം തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക യാത്രാവേളകളില്‍ കഴിവതും കുടിക്കുവാനുള്ള വെള്ളം കരുതുക തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. വ്യക്തി ശുചിത്വം പാലിക്കുക.
മലമൂത്രവിസര്‍ജ്ജനത്തിനുശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. വിവാഹം, സത്കാരം തുടങ്ങിയ ചടങ്ങുകളിലും മറ്റും കുടിക്കുവാന്‍ ഉപയോഗിക്കുന്ന ഐ വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക. പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തുക. . രോഗം ബാധിച്ചവരും ഭേദമായവരും ആഹാരപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക. കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കുക
Post Your Comments