ന്യൂഡല്‍ഹി: വീഡിയോകോണ്‍ ടവറിന്റെ പത്താം നിലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികള്‍ വീണു മരിച്ചു. രാജു ശര്‍മ(22), അഷ്തിയാഖ് ഖാന്(23) എന്നിവരാണ് മരിച്ചത്. പണിക്കിടെ ഇവര്‍ നിന്നിരുന്ന സ്റ്റാന്‍ഡിന്റെ ചരട് പൊട്ടിയതാണ് അപകടകാരണം. കെട്ടിടത്തിലെ ചില്ല് വൃത്തിയാക്കുന്ന ജോലിയിലാണ് ഇവര്‍ ഏര്‍പ്പെട്ടിരുന്നത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
ഹെല്‍മെറ്റ്, സേഫ്റ്റി ബെല്‍റ്റ് തുടങ്ങിയ സുരക്ഷാമാര്‍ഗങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. എംഎസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനമാണ് ശുചീകരണപ്രവര്‍ത്തനത്തിന് കരാര്‍ ഏറ്റെടുത്തിരുന്നത്
Post Your Comments