കസവനഹള്ളി: മലയാളിയുടെ ബഹുനില കെട്ടിടം തകർന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ബംഗളൂരുരുവിലെ എച്ച്എസ്ആർ ലേഔട്ടിൽ താമസക്കാരായ മലയാളിയായ കുഞ്ഞി അഹമ്മദിന്റെ പേരിലുള്ള കെട്ടിടം തകർന്ന് നാല് തൊഴിലാളികളാണ് മരിച്ചത്. 15 പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും എട്ട് തൊഴിലാളികളെ രക്ഷപെടുത്താനായെന്നും അധികൃതർ അറിയിച്ചു.
Read also ;കര്‍ണാടകയില്‍ ക്രഷറും ഭൂമിയും, പിവി അന്‍വര്‍ മറച്ചുവച്ചു
കഴിഞ്ഞ ആറു വർഷമായി കസവനഹള്ളിയിലെ സെൻട്രൽ ജയിൽ റോഡിൽ ഹരാലുരിനു സമീപമുള്ള കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആറുവർഷമായി നടന്നുവരികയാണ്. അനധികൃതമായി നടന്ന നിർമാണമാണ് അപകടത്തിൽ കലാശിച്ചത്. മൂന്നു നില കെട്ടിടത്തിനു മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും കഴിഞ്ഞ രണ്ടു വർഷമായി നിർത്തിവച്ച നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നും അധികൃതർ പറഞ്ഞു.
Post Your Comments