ഡൽഹി : നഗരവാസികളും പ്രായം 30 വയസിന് മുകളിൽ ഉള്ളവർക്കുമായി ഇന്ത്യയിൽ ഒരു ഡേറ്റിങ് ആപ്പ്. ഈ നിബന്ധനയാണ് ഇന്ത്യയിലുള്ള മറ്റ് ആപ്പുകളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ആന്റ് വി മെറ്റ് എന്ന ഈ ആപ്പിൽ അംഗമാവുന്നതിന് 20 മിനിറ്റോളം നീളുന്ന രജിസ്‌ട്രേഷന്‍ പ്രക്രിയയാണ് ഉള്ളത്. ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള അത്യാവശ്യമായ വ്യക്തിവിവരങ്ങള്‍ നല്‍കുന്നതിന് പുറമെ ചില ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം.
മാത്രവുമല്ല സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയും അപ്ലോഡ് നല്‍കണം. സേവനം ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കണം.സേവനം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണിത്. ഇതില്‍ 60 ശതമാനം അക്കൗണ്ടുകള്‍ സ്ത്രീകളുടേതാണ്. ഇന്ത്യയെ കൂടാതെ, അമേരിക്ക, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോങ് എന്നിവിടങ്ങളിലും ആന്റ് വീ മെറ്റ് ലഭ്യമാവും. 1000 പേരാണ് അംഗങ്ങളായി ഉള്ളത്.
വ്യാജ അക്കൗണ്ടുകള്‍ വന്നേക്കാം അത് തടയാനുള്ള എല്ലാ മാര്‍ഗവും സ്വീകരിക്കിമെന്നും പരാതികള്‍ക്ക് ഉടനടി പരിഹാരം കാണുമെന്നും ആന്റ് വീ മെറ്റിന്റെ സ്ഥാപക ശാലിനി സിങ് പറഞ്ഞു.
Post Your Comments