
മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ പ്രോജക്ടിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 35,000 രൂപ. ക്ലിനിക്കൽ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും എം.ഫിൽ ബിരുദവും ഉണ്ടായിരിക്കണം. സൈക്കോളജിയിലുള്ള പി.എച്ച്.ഡി അഭികാമ്യം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിവയുമായി ജൂൺ 27ന് രാവിലെ 11ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org. ഫോൺ: 0471-2553540.
Post Your Comments